• സംഭരണശാല

 • കലണ്ടര്‍

  മേയ് 2009
  തി ചൊ ബു വ്യാ വെ ഞാ
      ആഗ »
   123
  45678910
  11121314151617
  18192021222324
  25262728293031
 • മൊത്തം അടികള്‍

  • 5,983 അടികള്‍
 • ഫ്രഷ്‌ അടികള്‍

 • മെറ്റ

 • Advertisements

ഗതി കെട്ടാല്‍ മീനും കടിക്കും

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഗതി കെട്ടാല്‍ മീനും കടിക്കും എന്ന് ഞാന്‍ രണ്ടു ദിവസം മുന്‍പ് മനസ്സിലാക്കി. ഞാനും എന്റെ കെട്ടിയോളും പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് 1 വര്‍ഷം ആയ ദിവസം ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച. വിപുലമായ ആഘോഷ പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നതിന് മുന്നേ തന്നെ അവളുടെ കൊച്ചഛനും ഫാമിലിയും വരുന്നുണ്ട് എന്ന് അറിഞ്ഞു. അപ്പോശരി ആഘോഷം അവരുടെ കൂടെ തന്നെ ആയികളയാം എന്ന് അങ്ങോട്ട്‌ വിചാരിച്ചു. ഉച്ചക്ക് അത്യുഗ്രമായ ഊണ് ഒക്കെ തട്ടി വിട്ട് കുറെ വെടിയൊക്കെ പറഞ്ഞു ഇലക്ഷന്‍ വിശകലനം ഒക്കെ കഴിഞ്ഞപ്പോള്‍ വയ്കുന്നേരം ആയതേ അറിഞ്ഞില്ല. ഗണേഷ് ചേട്ടന്‍ വിളിച്ച് വൈകിട്ട് ഡിന്നര്‍ അവരുടെ കൂടെ ആകാം എന്നു പറഞ്ഞപ്പോള്‍ അതും എതിര്‍ക്കാന്‍ പോയില്ല. എന്തിനാ നമ്മള്‍ ആയിട്ട് വെറുതെ ആള്‍ക്കാരെ മുഷിപ്പിക്കുന്നെ. അതും സമ്മതിച്ചു.

പോകുന്ന വഴി കൊച്ചഛനെയും ഫാമിലിയേയും മാര്‍ത്തഹള്ളിയും പരിസര പ്രദേശവും ഒക്കെ കാട്ടി ഷോ ഇറക്കാന്‍ തന്നെ തീരുമാനിച്ചു. ബ്രാന്റ് ഫാക്റ്ററിയില്‍ കയറ്റി അവരുടെ കണ്ണ് തള്ളിച്ചു. ആദ്യം കടയുടെ വലിപ്പം കണ്ടാണ് തള്ളിയതെങ്കില്‍ പിന്നെ ഒരോ സാധനങ്ങളുടേയും വില കണ്ടാണ് കണ്ണ് തള്ളിയത് എന്ന് മാത്രം. പഴയതും ഫാക്റ്ററി തള്ളി കളഞ്ഞതുമായ സാധനങ്ങള്‍ ഇരട്ടി വില ഇട്ടിട്ട് പിന്നെ മുപ്പതും നാല്‍പ്പതും ശതമാനം വിലകുറവിട്ട് വില്‍ക്കുന്ന ഒരു ഉടായിപ്പ് കട. എല്ലാപേര്‍ക്കും അവിടെ നിന്നും ഡ്രസ്സ് വാങ്ങി കൊടുത്ത് ഗുഡ് ബുക് എന്റ്രി വാങ്ങാം എന്ന പ്ലാനുമായി പൊയ ഞങ്ങള്‍ സലിം കുമാര്‍ പറയും പൊലെ ഇളിഭ്യരായി വിഷണ്ണരായി നിരാശരായി പുറത്തിറങ്ങി. ഏറ്റവും അടുത്തു തന്നെ കണ്ട ഒരു കൂതറ കടയില്‍ കയറി എല്ലാപേര്‍ക്കും ഡ്രസ്സ് വാങ്ങി കൊടുത്ത് ത്രിപ്തി അടഞ്ഞു. എല്ലാ തവണത്തെയും പോലെ ഇനി ആ ബ്രാന്റ് ഫാക്റ്ററിയില്‍ ഈ ജന്മത്തില്‍ കയറില്ല എന്ന ദൃഡ പ്രതിജ്ഞയും എടുത്തു. എന്നാലും അടുത്ത തവണ തുണി വാങ്ങാന്‍ വരുമ്പോളും ആദ്യം ബ്രാന്റ് ഫാക്റ്ററിയില്‍ കയറി കുറേ നടന്ന് വെറുത്ത് അടുത്ത കടയില്‍ കയറി വാങ്ങും എന്ന കാര്യം ഉറപ്പ്. എന്ത് ചെയ്യാം, ഉണക്കപ്പിണ്ടം വില കുറച്ച് കൊടുക്കുന്നു എന്ന് പറഞ്ഞാലും വാങ്ങാന്‍ വേണ്ടി തിരക്കു കൂട്ടി ഓടി കയറുന്ന മലയാളി സമൂഹത്തിലെ അങ്കമായി പോയില്ലേ 🙂

അവിടെ നിന്നും നേരെ ഗണേഷ് ചേട്ടന്റെ ഓഫീസിലേക്ക്. സ്വന്തമായി സ്റ്റീലിന്റെ എന്തോ ബിസിനസ് ആണ് പുള്ളിക്ക്. ബാംഗ്ലൂരില്‍ വാടകയ്ക്ക് കൊടുക്കാന്‍ വെണ്ടി ഉണ്ടാക്കുന്ന ടിപ്പിക്കല്‍ രണ്ട് വീടുകള്‍ വാടകയ്ക്ക് എടുത്ത് അത് മോടിഫൈ ചെയ്തതാണ് പുള്ളിയുടെ ഓഫീസ്. ചെറുതാണ്ണെങ്കിലും നല്ല ഓഫീസ്. അല്ലേലും ഇരുപത് പേര്‍ക്ക് ജോലി ചെയ്യാന്‍ അതൊക്കെ ധാരാളം അല്ലേ. രണ്ട് പേര്‍ പരസ്പരം കണ്ടാല്‍ സംസാരിക്കാന്‍ ഈയിടെ ആയി ഒരു വിഷയം ഉണ്ടല്ലോ… റിസഷന്‍ … നമ്മളും അതു തന്നെ തുടങ്ങി. മോഹന്‍ലാല്‍ മണിചിത്രത്താഴില്‍ പറയും പോലെ, പുള്ളിയുടെ കമ്പനിയില്‍ തുടങ്ങി ആഗോള സാമ്പത്തിക രംഗത്തെ പല മേഘലയിലൂടെ കടന്ന് ചെന്ന് അവസാനം എന്റെ കമ്പനിയുടെ അവസ്ഥയില്‍ എത്തിനിന്നു.

അപ്പോഴാണ് അവിടെ ഒരു മൂലയില്‍ ഒരു ചെറിയ ഫിഷ് ടാങ്കിനെ സ്വന്തം ലോകമാക്കി അതിനുള്ളില്‍ തേരാ പാരാ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു പാവം മീന്‍ (കുറച്ച് കൂടെ സാഹിത്യപരമായി പറഞ്ഞാല്‍ മത്സ്യം). ഞാന്‍ നോക്കുമ്പോള്‍ ചേട്ടന്റെ മോന്‍ ടാങ്കിന്റെ മുകളിലൂടെ വിരല്‍ ഇട്ട് ആ സാധു ജീവിയെ വട്ടാക്കി കൊണ്ടിരിക്കുന്നു. ആ മീനാണേല്‍ കുര്‍ബാന കഴിഞ്ഞ് അചഛന്റെ കൈയില്‍ മുത്തുന്ന കുഞ്ഞാടുകളെ പോലെ ചെറുക്കന്റെ വിരലില്‍ മുത്തുന്നു പോകുന്നു,മുത്തുന്നു പോകുന്നു. പണ്ട് വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോകുമ്പോള്‍ അവിടുത്തെ ചില അണ്‍എമ്പ്ലോയ്ഡ് മീനുകള്‍ കാലില്‍ വന്നു ഇതു പോലെ കടിക്കുമായിരുന്നു. ഒരു നിമിഷം ഞാന്‍ ആ പഴയ കാലത്തിലേക്ക് പോയി. ആ മീന്‍ കടിക്കും എന്ന ഗണേഷ് ചേട്ടന്റെ ആക്രോഷം കേട്ടാണ് എന്റെ മനസ്സ് ബാംഗ്ലൂരിലോട്ട് തിരിച്ച് വന്നത്.

അതൊരു ഫൈറ്റര്‍ ഫിഷ് ആണെന്നും അതിന്റെ കൂടെ വേറെ മീനിനെ ഇട്ടാല്‍ അതിനെ ഇവന്‍ ശാപ്പിട്ട് കളയും എന്നും ഒക്കെ തട്ടി വിടുകയാണ് ഗണു ഭായി. ‘പിന്നേ ഈ ഊച്ചാളി മീനല്ലേ ഇത്തരം വില്ലത്തരങ്ങള്‍ കാട്ടുന്നെ. ഒന്നു പോ ഭായി…’ ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു. ഈ ഗണു ഭായി എന്നു പറഞ്ഞാല്‍ എന്റെ ഇരട്ടി വരും. ആതു കൊണ്ടാ ഉറക്കെ പറയാത്തത്. ‘എന്നാല്‍ അതിന്റെ വീരം കാണണമല്ലോ’ എന്നു അലമുറയിട്ട് കോണ്ട് കൊച്ചഛനും കൈ ഫിഷ് ടാങ്കിലോട്ട് മുക്കി. എവിടേ… ആ സോ കാള്‍ട് ഫൈറ്റര്‍ ഫിഷ് വീണ്ടും മുത്തുന്നു പോകുന്നു,മുത്തുന്നു പോകുന്നു പ്രോസസ്സ് തുടര്‍ന്നു കൊണ്ടേയിരുന്നു. ആ പാവം മീനിന്റെ മീനത്തത്തെ ചോദ്യം ചെയ്തിട്ട് കൊച്ചഛനും പിന്‍വാങ്ങി.

ഇതിനിടയില്‍ ചായ വന്നു. എല്ലാരും ചായ കുടിച്ചു. അപ്പോഴാണ് എന്റെ തലയില്‍ ഗുളികന്‍ ഉദിച്ചത്. ആ മീനിനെ കൊണ്ട് വിരലില്‍ ഒന്നു മുത്തിക്കണം. അങ്ങനെ പഴയ കാല ഓര്‍മ്മ പുതുക്കണം. ഞാനും എന്റെ വിരല്‍ ആ ഫിഷ് ടാങ്കില്‍ മുക്കി. ആ കൂതറ മീനിന് നോ മൈന്റ്. ‘ഒന്ന് പോടാപ്പാ. ഇത് കുറേ കണ്ടിട്ടുണ്ട് ’ എന്ന ലൈന്‍ . ‘ആഹാ അത്രയ്ക്കായോ?’. എന്റെ ഉള്ളിലെ ആത്മാഭിമാനി ഉണര്‍ന്നു. സുരേഷ് ഗോപിയുടെ അറിയാവുന്ന എല്ലാ തെറിയും മനസ്സില്‍ ഓര്‍ത്ത് കൊണ്ട്  ‘മുത്തെടാ പന്ന *$@$* മീനേ, മുത്ത് ’ എന്ന് അലറി കൊണ്ട് ഞാന്‍ ശക്തമായി വിരല്‍ ഒന്നിളക്കി. അത് കണ്ട് പേടിച്ചിട്ടാണെന്ന് തൊന്നുന്നു, ആ മീന്‍ ഭയചകിതനായി മെല്ലെ മെല്ലെ എന്റെ വിരല്‍ ഒന്നു മുത്തി. ‘അങ്ങനെ വഴിക്ക് വാ’ എന്ന് പറഞ്ഞു കൊണ്ട് വിജയശ്രീലാളിതനായി നില്‍ക്കുമ്പോളാണ് അതുണ്ടായത്. ആ മീന്‍ കുറച്ച് റിവേഴ്സ് എടുത്തിട്ട് അതിന്റെ മുഴുവന്‍ ശക്തിയോടെ തിരിച്ച് വന്ന് ഒരു കടി. ഞാന്‍ നോക്കുമ്പോള്‍ എന്റെ വിരലിന്റെ പകുതിയും അതിന്റെ വായിലാണ്. എന്റെ കൈ ഒരു മുഴു ഞെട്ടലോടെ വലിച്ചെടുക്കുമ്പോള്‍ ആ കൂതറ മീന്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ‘കുറേ നേരമായി വേണ്ടാ വേണ്ടാ എന്നു വയ്ക്കുമ്പോള്‍ , നീ കൊണ്ടേ പോകൂ അല്ലേടാ…’ എന്ന്.

അപ്പോഴേക്കും കൈയില്‍ നിന്നും രക്തം ചാടാന്‍ തുടങ്ങിയിരുന്നു. ദൈവമേ, ഇത്രയും കഷ്ടപ്പെട്ട് പഴയ കാലം ഓര്‍മ്മപ്പെടുത്തണമായിരുന്നോ? രക്തം കണ്ട് കെട്ടിയോള്‍ നിലവിളി തുടങ്ങിയിരിക്കുന്നു. കാന്താരി മുളക് അരിഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കൈ മുറിയും പോലത്തെ നീറ്റല്‍ ഉണ്ടെങ്കിലും ആത്മാഭിമാനം കാരണം ചമ്മല്‍ പുറത്ത് കാണിച്ചില്ല. ഒരു വളിച്ച ചിരി മുഖത്ത് ഫിറ്റ് ചെയ്ത് കൊണ്ട് കൈ കഴുകാന്‍ പൊയി. അങ്ങനെ ആ പാവം ഫൈറ്റര്‍ ഫിഷ് അതിന്റെ മീനത്തം തെളിയിച്ചിരിക്കുന്നു. നമ്മുടെ നാട്ടിലെ മീനുകളൊക്കെ എന്ത് പാവം. അല്ലേലും ബാംഗ്ലൂരിലെ മീനല്ലേ, കന്നഡക്കാരുടെ അഹങ്കാരം വന്നില്ലെങ്കില്ലല്ലേ അതിശയിക്കാനുള്ളൂ. കേരള നാടേ നിനക്കെന്റെ നമോവാകം. അങ്ങനെ കയ്യിലൊരു ബാന്റേജുമായി ഞങ്ങളുടെ ഒന്നാം വാര്‍ഷികദിനം അവസാനിച്ചു.

Advertisements

5 പ്രതികരണങ്ങള്‍

 1. Kidilam mone…. i liked it 🙂

  താങ്ക്സ് മച്ചൂ…

 2. ബുഹ ഹ ഹ…
  അവിടെ സമാധാനം ആയി ഇരിക്കുന്ന മീനിന്റെ പുറകെ പോയി കടിയും വാങ്ങി ചോരയും ഒലിപ്പിച്ചു വന്നപ്പോ സമാധാനം ആയല്ലോ… കണ്ണപ്പാ ചോര ആണു കണ്ടിരിക്കുന്നത്.. മിക്കവാറും തനിക്കു ഇനിയും എന്തെങ്കിലും ഒക്കെ കിട്ടും 🙂

  താങ്ക്സ് ഭായി… ഈ ബൂലോകത്ത് കുറച്ച് നാളായി ചുറ്റി നടക്കുന്ന നിങ്ങളുടെ കമ്മന്റ് മൂലം എന്റെ ബ്ലോഗ് ധന്യമായി…

 3. പോടൈ പോടൈ… ഒരു ചെറിയ മീനല്ലെ കടിച്ചത്.. അല്ലാതെ തിമ്മിംകലം ഒന്നും അല്ലല്ലൊ…. ചുമ്മ കിടന്നു നിലവിളിക്കാന്‍…. 🙂

  എന്തായാലും സൂപര്‍ മച്ചു…. ഇതുപൊലത്തെ ഐറ്റംസ് ഇനിയും പൊരട്ടെ … എല്ലാ ഭാവുഗങ്ങളും…..

  അതല്ലേ മച്ചൂ പ്രശ്നം, തിമിംഗലം ആണ് കടിച്ചതെങ്കില്‍ അന്തസ്സോടെ പറയാമായിരുന്നു. ഇത് ആകെ ചമ്മല്‍ അല്ലേ… 🙂

 4. വല്ല കാര്യോം ഉണ്ടായിരുന്നോ… ? 🙂

  എന്തു ചെയ്യാന്‍ മച്ചൂ… എന്തേലും ത്വര തോന്നി കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല… എത്ര കിട്ടിയാലും പഠിക്കില്ല… എന്നാലും കമന്റിനു നന്ദി. 🙂

 5. ചാത്തനേറ്: എന്നാലും മീന്‍ കടിച്ചാല്‍ ഇങ്ങനേം ചോര വരുമോ?? ആ കണ്ടാലറിഞ്ഞില്ലെങ്കില്‍!!! (എന്തിനാ കൊണ്ടറിയുന്നത് ആ വിരലൊന്ന് നീക്കിപ്പിടിച്ചേ കണ്ടറിഞ്ഞോളാം)

  🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: