2050 അല്ലെങ്കില്‍ 2029!!!

ഇന്ന് പേപ്പറില്‍ കണ്ടു, 2050 വരെ എത്രയോ അളവ് carbon dioxide മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ… ഇല്ലേല്‍ എല്ലാം അലമ്പ് ആകും എന്ന്… എന്നാല്‍ കണക്കു പ്രകാരം ഇന്നത്തെ രീതി തുടര്‍ന്നാല്‍ 2029 ആകുമ്പോഴേക്കും ആ അളവ് എത്തും എന്നും വലിയ ബുജികള്‍ കണ്ടു പിടിച്ചിരിക്കുന്നു… അല്ല ഈ പറയുന്ന ബുജികള്‍ തന്നെ അല്ലെ പെട്രോളും ടീസലും ഉപയോഗിച്ച് വണ്ടി ഓടിക്കാന്‍ കണ്ടു പിടിച്ചേ… അന്ന് അതിനു പകരം വല്ല പുക ഇല്ലാത്ത വണ്ടികള്‍ ഒക്കെ കണ്ടു പിടിച്ചിരുന്നേല്‍് ഇന്ന് എത്ര കുറവ് ആയിരുന്നേനെ ഈ മലിനീകരണം. പെട്രോള്‍ വച്ച് വണ്ടി ഓടിക്കാന്‍ പറ്റും എന്ന് കണ്ടു പിടിച്ചത് ഏറ്റവും മികച്ച കണ്ടു പിടിത്തം ഒക്കെ തന്നെ. എന്നാലും പണ്ടുള്ളവര്‍ പറയും പോലെ അധികമായാല്‍ അമൃതും വിഷം എന്ന പോലെ ആരേലും എന്തേലും കണ്ടു പിടിച്ചാല്‍ അതിനെ ഓവര്‍ ആക്കാന്‍ കുറെ എണ്ണം ഉണ്ട്. ഈ പറയുന്ന ഞാന്‍ ഉള്‍പ്പെടെ.

എന്തായാലും ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അപ്പൊ എന്നത്തേക്ക് ലോകം തീരും എന്ന് കണ്ടു പിടിക്കാന്‍ സമയം കളയാതെ, ഇതിനു ഒരു പ്രതിവിധി കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൂടെ ഈ ലോകത്തിലെ ബുജിക്കൂട്ടങ്ങള്‍ക്ക്. പണ്ട് കെമിസ്ട്രിയില്‍ പഠിച്ചിട്ടുണ്ട് കാര്‍ബണും ഓക്സിജനും കൂടി ആണ് ഈ കാര്‍ബണ്‍ ടയോക്സൈട് ഉണ്ടാകുന്നെ എന്ന്. അപ്പൊ ഇതിനെ തമ്മില്‍ തെറ്റിച്ചിട്ട് ഓക്സിജന്‍ ഉണ്ടാക്കാന്‍ ഉള്ള വല്ല സൊനാപ്പും കണ്ടു പിടിച്ചാല്‍ ബാക്കി ഉള്ള കാലത്ത് ഓക്സിജന്‍ എങ്കിലും ശ്വസിച്ചു ജീവിക്കാമായിരുന്നു. എന്റെ ഒരു ചെറിയ ഐഡിയ ആണ് ഇത്. ഒരു ഐഡിയ ജീവിതം മാറ്റി മറിക്കും എന്നാണല്ലോ ഐഡിയ കമ്പനിയുടെ പ്രഖ്യാപനം. എന്ത് കൊണ്ട് ഇങ്ങനെ ഒരു വഴി ചിന്തിച്ചു കൂടാ.

ഇപ്പൊ എല്ലാരും ചോദിക്കും ആയിരിക്കും ‘എന്നാ പിന്നെ നിനക്ക് അങ്ങ് ഉണ്ടാക്കി കൂടെ എന്ന് ‘. ഏതോ ജന്മത്തില്‍ ചെയ്ത പുണ്യം കൊണ്ട് കെമിസ്ട്രി ഒക്കെ പ്രീ-ഡിഗ്രി കഴിഞ്ഞതോടു കൂടി നിര്‍ത്തി. അത് കൊണ്ട് കെമിസ്ട്രി അറിയാവുന്ന ആരേലും എന്നെങ്കിലും ഇത് വായിക്കാന്‍ ഇടയായാല്‍ ഇതിനോന്നു ശ്രമിച്ചു നോക്കണേ എന്ന് ക്ണാപ്പന്റെ അഭ്യര്‍ഥന. ഇതിനു എനിക്ക് പേറ്റന്റ്‌ ഒന്നും വേണ്ട എന്ന് കൂടി അറിയിക്കട്ടെ.

വാല്‍ കഷണം : ലോകത്തിലെ കുറെ ശാസ്ത്രന്ജരെന്കിലും ഇങ്ങനെ ഒരു കണ്ടു പിടിത്തം നടത്താന്‍ ശ്രമിക്കുകയായിരിക്കും എന്ന് ക്ണാപ്പന്‍് വിശ്വസിക്കുന്നു. അവര്‍ക്ക് എല്ലാ വിധ നന്മകളും നേരുന്നു. 🙂

Advertisements

ഒരു പ്രതികരണം

  1. ഹലോ ,

    അതാണ് പറയുന്നേ , അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന്…… പണ്ട് നമ്മുടെ കുളത്തില്‍ പോയി തോര്‍ത്ത്‌ മുണ്ട് കൊണ്ട് പിടിക്കുന്ന മാനത്ത്‌ കണ്ണി അല്ല അത്…… അതുകൊണ്ട് ആ മീന്‍ പോയി ഊംബെടാ എന്ന് പറഞ്ഞു കടിച്ചേ……………… എന്തായാലും ..
    നടക്കട്ടെ ………….. …

    താങ്ക്സെടാ താങ്ക്സ്… എന്റെ ആദ്യ മലയാള ബ്ലോഗിന്റെ കമന്റ് നീ തന്നെ ഇട്ടത് നന്നായി…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: